GUPS Thekkil Paramba
gups tp @1919
വിദ്യാലയ വാര്‍ത്തകള്‍
Wednesday, 21 February 2018
Thursday, 13 July 2017
ലോക ജന സംഖ്യാ ദിനാചരണം സംഘടിപ്പിച്ചു.
തെക്കിൽ പറമ്പ : ലോകത്ത് ജന സംഖ്യ ക്രമാതീതമായി വർദ്ധിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ തുറന്നു കാട്ടി ജനസംഖ്യ ദിനാ ചരണം സംഘടിപ്പിച്ചു. പ്രതീകാത്മകമായി ഉണ്ടാക്കിയ ഭൂമിയിലേക്ക് ജനസംഖ്യയെ പറ്റിയുള്ള വിവരങ്ങൾ അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ കയറി നിന്നു. ഇത്തരത്തിൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്ന് നമ്മുടെ മാതാവായ ഭൂമിക്കു താങ്ങാനാവുന്നതിലും അപ്പുറമായപ്പോൾ ഭൂമി നിലവിളിച്ചു കൊണ്ട് തകർന്നു പോകുന്നത് ഡോക്യൂ ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് പുതിയൊരനുഭവമായി. തെക്കിൽ പരമ്പ ഗവണ്മെന്റ് യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ പുതുമയാർന്നൊരു പരിപാടി നടന്നത്. ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ മാസ്റ്റർ, അധ്യാപകരായ ഭാരതി ടി എം, ഗംഗാധരൻ എൻ, ടി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tuesday, 20 June 2017
പുസ്തകത്തിൽ നിന്നും ഇറങ്ങി വന്ന കഥാപാത്രങ്ങൾ വിസ്മയമായി
തെക്കിൽ പറമ്പ : എട്ടടിയോളം ഉയരമുള്ള തുറന്നു വെച്ച പുസ്തകം. തെക്കിൽപ്പറമ്പ യു . പി സ്കൂളിലാണ് ഇത്തരത്തിൽ പുതുമയാർന്ന പരിപാടി വായനാ ദിനവുമായി ബന്ധപ്പെടുത്തി നടന്നത്. വായനാദിനവും വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനവും കവിയും സാഹിത്യകാരനുമായ ശ്രീ ടി.ഒ. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ശ്രീമതി. സിന്ധു പുറവങ്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ കാമലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീ. ഗോപിനാഥ് കളനാട്, ശ്രീമതി കമലാക്ഷി കെ കെ, ശ്രീ വി ആർ അനിൽ കുമാർ, ശ്രീ ശ്രീധരൻ ടി കെ എന്നിവർ ആശംസകൾ നേർന്നു.കുമാരി അനുശ്രീ നന്ദി രേഖപ്പെടുത്തി.
പുസ്തകത്തെപ്പറ്റിയുള്ള പരിചയപ്പെടുത്തലിന്റെ കൂടെ തുറന്നു വെച്ച പുസ്തകത്താളിൽ നിന്നും ഭാരത പര്യടനത്തിലെ ദുര്യോധനനും; പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും; ആടുജീവിത്തിലെ നജീബും; ബിരിയാണിയിലെ ഗോപാൽ യാദവും; ടോട്ടോ ചാനിലെ ടോട്ടോച്ചാനും ഇറങ്ങി വന്ന് അവരവരുടെ വേദനകളും ആകുലതകളും വിദ്യാർത്ഥികളുമായി പങ്കു വെച്ചു, അവരുടെ സൃഷ്ടി കർത്താക്കളെയും പരിചയപ്പെടുത്തി.
Thursday, 1 June 2017
Tuesday, 30 May 2017
Monday, 29 May 2017
PUTHIYA SARADHI
പുതിയ സാരഥി
കഴിഞ്ഞ രണ്ടു മാസമായി ഹെഡ് മാസ്റ്റർ -ഇൻ -ചാർജ് ആയിരുന്ന ശ്രീ.കരിച്ചേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, തിരക്കുകൾക്കിടയിലും വിദ്യാലയത്തിന്റെ എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ,പുതിയ അധ്യയന വർഷത്തിനായുള്ള അടിത്തറ പാകി കൊണ്ട് സസന്തോഷം പുതിയ സാരഥിക്ക് ചുമതല കൈമാറി.
![]() |
ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റെടുക്കുന്നു |
![]() |
ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചുമതല കൈമാറ്റം നടത്തുന്നു |
Subscribe to:
Posts (Atom)